കാസര്‍കോഡ് 5 വയസുകാരനോടും 13 വയസുകാരനോടും രണ്ടാനച്ഛന്റെ ക്രൂരത. അതിക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടികളുടെ മൊഴി. 5 വയസുകാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പോലീസിന് കൈമാറിയതോടെ രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.
അയല്‍വാസി ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നേരത്തയും രണ്ടാനച്ഛന്‍ കുട്ടികളെ മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയല്‍വാസികള്‍ ദൃശ്യം പകര്‍ത്തി പോലീസിന് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മര്‍ദ്ദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വര്‍ഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയും താമസിക്കുന്നത്. ഇവരില്‍ ഏറ്റവും ഇളയ കുട്ടിയ്ക്കാണ് മര്‍ദ്ദനമേറ്റത്.
