പാലക്കാട് നെല്ലായ തൂതപ്പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
പെരിന്തൽമണ്ണ അമ്മിനിക്കാട് ആലിക്ക പറമ്പിൽ വീട്ടിൽ മുഹമ്മദ് റസീൻ (19) ആണ് മരിച്ചത്. പെരിന്തൽമണ്ണ PROFINS കോളേജിൽ CMA വിദ്യാർത്ഥിയാണ്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് കൂട്ടുകാരൊത്ത് മുഹമ്മദ് റസീൻ തടയണയിൽ കുളിക്കാനിറങ്ങിയത്.
മൃതദേഹം ചെറുപ്പ്ളശ്ശേരി ഹോസ്പിറ്റലിലേക്ക് മാറ്റി
