കണ്ണൂർ താവക്കരയിൽ റെയിൽവേ പാലത്തിന് സമീപം തൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി


കണ്ണൂർ: നഗരമധ്യത്തിലെ താവക്കര റെയിൽവേ പാലത്തിന് സമീപം അസ്ഥികൂടം കണ്ടെത്തിയത് നടുക്കമായി. പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ തൂങ്ങിയ നിലയിലാണ് പൂർണ്ണമായും അഴുകി ദ്രവിച്ച മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. നിലവിൽ അസ്ഥികൂടം മാത്രമായ അവസ്ഥയിലാണ് മൃതദേഹമുള്ളത്. പ്രദേശവാസികളാണ് കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കണ്ണൂർ ടൗൺ പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മാസങ്ങൾക്ക് മുമ്പ് നടന്ന മരണമായതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കൂ. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമീപകാലത്ത് കാണാതായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.


Post a Comment

Previous Post Next Post