കോട്ടയം കൂരോപ്പട ളാക്കാട്ടൂർ: തന്റെ കുഞ്ഞിന്റെ ഉപയോഗിച്ച ഡയപ്പർ കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിന് തീപിടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂരോപ്പട ളാക്കാട്ടൂർ ആനക്കല്ലുങ്കൽ സ്വദേശി ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 21-ാം തിയതി രാവിലെ 11.30 ഓടെയായിരുന്നു അപകടം നടന്നത്.
ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പർ ഉപയോഗിച്ച് തീ പകർത്തുന്നതിനിടെ അപ്രതീക്ഷിതമായി ജോമോളുടെ നൈറ്റിയിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
