ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം


  കൊച്ചി പാലാരിവട്ടം ബൈപാസിൽ സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചോറ്റാനിക്കര പുതുവപറമ്പിൽ കമൽകാന്തിന്റെ ഭാര്യ അജിത (52) ആണ് മരിച്ചത്. 

    ഭർത്താവിനൊപ്പം ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

 ഇതോടെ ഇരുവരും റോഡിലേക്കു തെറിച്ചു വീണു. കുറച്ച് കഴിഞ്ഞ് ടാക്സി ഡ്രൈവറാണ് റോഡിൽ കിടന്ന ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചത്. എന്നാൽ അജിതയെ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post