കാറും ബൈക്കും കൂട്ടി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു


എറണാകുളം വൈപ്പിൻ:  വൈപ്പിനിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ കർത്തേടം നടുവിലത്തറ വീട്ടിൽ ജോൺസൺ-കൊച്ചുത്രേസ്യ ദമ്പതിമാരുടെ മകൻ റിജോയ് ജൂഡ് (27) ആണ് മരണപ്പെട്ടത്.


ഞാറയ്ക്കൽ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റിജോയ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിജോയിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.


സംഭവത്തിൽ ഞാറയ്ക്കൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


Post a Comment

Previous Post Next Post