തിരുവനന്തപുരം : കഴക്കൂട്ടത്ത് കാറിടിച്ച് വയോധികന് ദാരുണാന്ത്യം. കഴക്കൂട്ടം സ്വദേശി ഗംഗാധര അയ്യർ (81) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് പൊലീസ് സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. നടന്നു പോവുകയായിരുന്ന വയോധികനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു