കോഴിക്കോട് : താമരശ്ശേരി ചിപ്പിളിതോട് ബസിൽ നിന്ന് ഇറങ്ങിയ വയോധികയുടെ കാലിൽ KSRTC ബസ് കയറി ഇറങ്ങി ഗുരുതര പരിക്ക്. വയനാട്ടിൽ നിന്നും നിലമ്പൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സ് ആണ് വയോധികയുടെ കാലിൽ കയറിയത് .
റിസോർട്ടിലെ ജോലി കഴിഞ്ഞ് വരുന്നതിനിടെ ചിപ്പിളിതോട് ബസ് ഇറങ്ങി നടക്കാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് കാലിലൂടെ കയറുകയായിരുന്നു.ചിപ്പിളിതോട് സ്വദേശിനി ചക്കോടിപുറയിൽ ജാനു (65) വയസ്സ് എന്ന സ്ത്രീക്ക് ആണ് പരിക്കേറ്റത്.
അപകട വിവരം അറിഞ്ഞെത്തിയ അടിവാരം ആംബുലൻസ് പ്രവർത്തകൻ ലത്തീഫ് LIFE GUARDS EMERGENCY പ്രവർത്തകർ ചേർന്ന് പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു
