അതിദാരുണം,,, നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മകനെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു



കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു.

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയാ ദാരുണ സംഭവമുണ്ടായത് .

നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇ കെ വിജയൻ എം എൽ എയും മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട്.

Post a Comment

Previous Post Next Post