ഇടുക്കി രാജാക്കാട് :രാജാക്കാട് പ്രൈവറ്റ് ബസ് സ്റ്റാന്റിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.. കഴിഞ്ഞ ദിവസം കാണാതായ രാജാക്കാട് മുക്കുടിൽ സ്വദേശി അജിത് എന്നയാളുടേതെന്നാണ് പ്രാഥമിക നിഗമനം.. ഇന്ന് ഉച്ചയോടെ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ബെന്നീസ് ജ്വല്ലറിക്ക് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും ദുർഗന്തം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിൽ ഷർട്ടും പാന്റും ധരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്..മുറിക്കുള്ളിൽ മദ്യകുപ്പിയും കണ്ടെത്തിയിട്ടുണ്ട്... തുടർന്ന് രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി.. കഴിഞ്ഞ 10 ദിവസം മുമ്പ് കാണാതായ അജിത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.അജിത്തിന്റെ മൃതദേഹം എന്നാണ് പ്രാഥമിക വിവരം.. സംഭവത്തിൽ ഉടുമ്പൻചോല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി..
