ഫുട്‌ബോള്‍ കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു



തൃശൂർ വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ‌, അക്ഷര, ജിഷ്‌, ജിത്തു എന്നിവർക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.

പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post