കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


കോഴിക്കോട്:കൊയിലാണ്ടി നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.  

സുഹൃത്തിന് പരിക്കേറ്റു. പന്തലായനി മണ്ണാത്ത് മീത്തൽ സുനിലിൻറെ മകൻ അജയ് (22) ആണ് മരിച്ചത്. (താമരശ്ശേരി ഇൻഡസ് മോട്ടോർസ് ഇലക്ട്രീഷ്യനാണ്). കൂടെ ഉണ്ടായിരുന്ന പന്തലായനി പൊന്നാരത്തിൽ ആദർശ് (23) നെ പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊയിലാണ്ടി ബപ്പൻകാട് റോഡിൽ മത്സ്യമാർക്കറ്റിനടുത്ത് പുലർച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്. അജയ്-യുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. അമ്മ: നിഷ, സഹോദരി: അർഷ.

Post a Comment

Previous Post Next Post