പേരിയ: തവിഞ്ഞാൽ പേരിയ റവന്യുകുന്ന് കേളമ്പത് രാജേഷിന്റെ മകൻ രാഹുൽ രാജേഷ് (20) ആണ് ഇന്ന് പുലർച്ചെ എറണാകുളത്ത് വെച്ച് നടന്ന ബൈക്കപകടത്തിൽ മരണപ്പെട്ടത്. അപകട വിവരമറിഞ്ഞു ബന്ധുക്കൾ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. മാതാവ്:ജിഷ. സഹോദരങ്ങൾ: അനാമിക, ആദി. സംസ്കാരം പിന്നീട്.