കുറ്റ്യാടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പതിനഞ്ചുകാരി മരിച്ച നിലയില്‍



കുറ്റ്യാടി: മൊകേരി കോവത്തുമ്മലില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തയ്യുള്ളതില്‍ സജീവന്റെ മകള്‍ വൈഗ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടി ഉണരാത്തതിനാന്‍ ഏഴരയോടെയാണ് ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് കുട്ടിയെ അനക്കമില്ലാതെ കണ്ടത്. ഉടന്‍ തന്നെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


കുട്ടിക്ക് ഹൃദയവാള്‍വിന് തകരാര്‍ ഉള്ളതിനാല്‍ ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊട്ടില്‍പ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post