നെടുമങ്ങാട്: തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച് കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു. കായ്പാടി ലക്ഷം വീട് കോളനിക്ക് സമീപം താന്നിമൂട് നിഹാസ് മൻസിലില്‍ ഷാജഹാന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അപകടസമയം വീട്ടുകാർ ഉറക്കത്തിലായിരുന്നു. അപകടത്തില്‍ ഷാജഹാൻ , മകൻ നിഹാസ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാജഹാന് 25 ശതമാനം പൊള്ളലേറ്റു. സ്ഫോടനത്തിന്റെ ശക്തിയില്‍ തെറിച്ച് വീണ നിഹാസിന്റെ നെറ്റിയിലും തലയ്ക്കും ആണ് പരിക്ക്. സ്ഫോടനത്തില്‍ വീട് ഭാഗികമായി തകർന്നു. വീട്ടുപകരണങ്ങള്‍ പൂർണ്ണമായും നശിച്ചു. വീടിന്റെ ചുമരുകള്‍ക്കും വിള്ളല്‍ സംഭവിച്ചു.
കഴിഞ്ഞ ദിവസം ആണ് ഗ്യാസ് ഏജൻസിയില്‍ നിന്നും നിറച്ച ഗ്യാസ് സിലിണ്ടർ വാങ്ങിയത്
