മുടിക്കോട് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പഞ്ചായത്ത് അംഗത്തിന് പരിക്ക്

  


തൃശ്ശൂർ  പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു. മാടക്കത്തറ പഞ്ചായത്ത് അംഗം ജെയ്സൺ ജോണിക്കാണ് പരിക്കേറ്റത്. കൈക്ക് സാരമായി പരിക്കേറ്റ ജെയ്സണെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് വൈകിട്ട് തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post