യാത്രക്കിടെ കുഴഞ്ഞുവീണയാളെ കൊണ്ട്സ്വകാര്യ ബസ് ആശുപത്രിയിലേയ്ക്ക് പാഞ്ഞു; പക്ഷെ ജീവൻ രക്ഷിക്കാനായില്ല



തൃശ്ശൂർ   ചേലക്കര. സ്വകാര്യ ബസിൽ കുഴഞ്ഞുവീണയാളെ ഉടൻ തന്നെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേക്കോട് സ്വദേശി കൈപ്പുള്ളി ബാലകൃഷ്ണൻ (പൊന്നു- 62) ആണ് മരിച്ചത്. തിരുവില്വാമല തൃശൂർ റൂട്ടിലോടുന്ന ഹരേകൃഷ്ണ ബസാണ് ഇന്നലെ രാവിലെ ഒരു ജീവൻ രക്ഷിക്കാനായി ആശുപത്രിയിലേയ്ക്ക് പാഞ്ഞത്. ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞു വീണ ബാലകൃഷ്ണനെ രക്ഷിക്കാനാണ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പരിശ്രമം നടത്തിയത്.


ഡ്രൈവർ അരുണും കണ്ടക്ടർ മനോജും യാത്രക്കാരുടെ പൂർണ സഹകരണത്തോടെ മറ്റുസ്‌റ്റോപ്പുകൾ ഒഴിവാക്കിയാണ് വേഗത്തിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയശേഷം ബാലകൃഷണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. എന്നാൽ അധികം വൈകാതെ ബാലകൃഷ്ണൻ മരണപ്പെടുകയായിരുന്നു. തൃശൂർ പത്തൻസ് ഹോട്ടൽ ജീവനക്കാരനാണ് ബാലകൃഷ്ണൻ.

Post a Comment

Previous Post Next Post