റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്



  തൃശ്ശൂർ പാപ്പാളിയിൽ: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാപ്പാളി സെന്ററിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രികനെ സ്കൂട്ടർ ഇടിച്ചാണ് അപകടം. 

 അപകടത്തിൽ പരിക്ക്പറ്റിയ സ്കൂട്ടർ യാത്രിക നെടുപുഴ സ്വദേശിനി ചികോടൻ ദിനു, കാൽനട യാത്രികനും അണ്ടത്തോട് സ്വദേശിയുമായ മടപ്പേൻ ഷാഹു (55) എന്നിവരെ ആദ്യം ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി മടപ്പേൻ ഷാഹു എന്നയാളെ തൃശ്ശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടങ്ങൾ തുടർക്കഥയായ് ചാവക്കാട് പൊന്നാനി ആറുവരിപാത..

Post a Comment

Previous Post Next Post