തിരൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായി പരിക്കേറ്റു. തിരൂർ വട്ടത്താണി മൂച്ചിക്കൽ വലിയപാടം മസ്ജിദിന് മുന്നിൽ ഇന്ന് (ശനിയാഴ്ച) രാവിലെ 6:45 ഓടെയാണ് അപകടമുണ്ടായത്. വട്ടത്താണി സ്വദേശിയായ റിസ്വാൻ (17) എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്
അപകടത്തിൽ സാരമായി പരിക്കേറ്റ റിസ്വാനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരൂരങ്ങാടി രജിസ്ട്രേഷനിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ആളെയോ ബന്ധുക്കളെയോ തിരിച്ചറിയാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പങ്കുവെച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽപ്പെട്ടത് വട്ടത്താണി സ്വദേശിയായ റിസ്വാൻ ആണെന്ന് തിരിച്ചറിഞ്ഞത്.
