പാലക്കാട്: വല്ലപ്പുഴയിൽ മിനിലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. കുറുവട്ടൂർ ആലിക്കൽ ചാമിയുടെ മകൻ വിജയകുമാർ (54) ആണ് അപകടത്തിൽ മരണപ്പെട്ടത്.
വല്ലപ്പുഴ പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. വിജയകുമാർ സഞ്ചരിച്ചിരുന്ന മിനിലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
