കല്ലടിക്കോട് എടക്കുറിശ്ശിയിൽ വാഹനാപകടം: ഗുഡ്സ് ഓട്ടോ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു



പാലക്കാട്: കല്ലടിക്കോട് എടക്കുറിശ്ശിയിൽ നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. പാലക്കാട് ഒന്നാം മൈൽ സ്വദേശി ചാത്തംകുളം ഹംസക്കുട്ടിയുടെ മകൻ അബ്ബാസ് (മാഷ് ) (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ എടക്കുറിശ്ശിയിൽ റോഡ് അരികിലൂടെ നടന്നുപോവുകയായിരുന്ന അബ്ബാസിനെ നിയന്ത്രണം വിട്ടു വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ അദ്ദേഹത്തെ മണ്ണാർക്കാട്ടെ ഇസ്ഹാഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃതദേഹം ഇപ്പോൾ ഇസ്ഹാഫ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post