പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്



മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് കാഞ്ഞിരക്കുളത്തിന് സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1:15-ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റ പാലക്കാട് സ്വദേശിയെ പാലക്കാട് ജില്ലാ ആശുപത്രിയിലും, രണ്ട് കണ്ണൂർ സ്വദേശികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


കൂടുതൽ വിവരങ്ങൾ

അറിവായി വരുന്നു.....

Post a Comment

Previous Post Next Post