കുറ്റ്യാടി: ചെറിയ കുമ്പളത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാറക്കടവ് സ്വദേശി അന്തരിച്ചു. വാണിയ പീടികയിൽ കുഞ്ഞമ്മദ് (70) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം കുറ്റ്യാടി ചെറിയ കുമ്പളത്തെ റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റിന് സമീപം വെച്ച് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്മദിനെ ഉടൻ തന്നെ മൊടക്കല്ലൂർ മെഡിക്കൽ കോളേജിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
കുടുംബം:
ഭാര്യ: ഫാത്തിമ വി.പി.
മക്കൾ: അബ്ദുറഹീം (മസ്കറ്റ്), യാസർ (മസ്കറ്റ്), ഫാസിൽ (ജിദ്ദ), ഫാറൂഖ് (ഖത്തർ), സൈഫുദ്ദിൻ (ജിദ്ദ), സലാഹുദ്ദിൻ (ലണ്ടൻ), ഷമീബ, ഷബീന, ആബിദ (ഖത്തർ).
മരുമക്കൾ: അബൂബക്കർ (നൊച്ചാട്), മുജീബ് (വേളം), ഈസ (കുനിങ്ങാട്), ജസീല (കൊയിലാണ്ടി), നസീറ, അസ്‌ന, നൗഫിന, ജാസിറ, മിന്ന.
സഹോദരങ്ങൾ: മറിയം, അബ്ദുൽ കരീം, മൊയ്തു മാസ്റ്റർ (മസ്ക്കറ്റ്), അസൈനാർ, സാറ.
