പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ തീപ്പൊള്ളലെറ്റ് മരിച്ച നിലയിൽ കണ്ടെത്തി

 


പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ തീപ്പൊള്ളലെറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ 73 കാരി ഭാനുമതിയാണ് മരിച്ചത്. തോട്ടക്കരയിലാണ് സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഭാനുമതി.

വീട്ടുമുറ്റത്താണ് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്.


സമീപത്തെ വീട്ടിൽ പാൽ വിതരണം ചെയ്യാനെത്തിയ ആളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ഒറ്റപ്പാലം പൊലീസിനെ അറിയിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് പരിശോധന നടത്തിയും തെളിവുകൾ ശേഖരിച്ചുമാണ് പൊലീസ് പ്രാഥമിക അന്വേഷണം പുരോഗമിപ്പിച്ചത്.

പ്രാഥമിക നിഗമനത്തിൽ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പശ്ചാത്തലവും വിശദമായി പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post