കണ്ണൂർ:പയ്യന്നൂർ പശുത്തൊഴുത്തിൽ നിന്നുണ്ടായ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. കാങ്കോൽ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം. സരോജിനി (70) ആണ് മരിച്ചത്.
ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതി പടർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാലവർഷം സജീവമാകുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ലൈനുകളിലും വീട്ടുപകരണങ്ങളിലും ഉണ്ടാകാനിടയുള്ള ഷോർട്ട് സർക്യൂട്ടുകളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ ഞങ്ങളുടെ ഗ്രൂപ്പുകളിൽ അംഗമാകൂ.
Accident Rescue 24×7 Helping & Reporting
