കൊപ്പത്ത് സ്കൂട്ടറിൽ മിനി ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം മകന് നിസ്സാര പരിക്ക്
0
പാലക്കാട് പട്ടാമ്പി കൊപ്പത്ത് സ്കൂട്ടറിൽ മിനി ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കൊപ്പം വിളയൂർ കൂരാച്ചിപ്പടിയിൽ കണ്ടത്തൊടി കാസിമിന്റെ ഭാര്യ ഫാത്തിമ സുഹറയാണ് (43)മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.