പരവൂരിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്. പരവൂർ ചാത്തന്നൂർ റോഡിൽ കോട്ടക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. വൈകുന്നേരം ആറ് പതിനഞ്ചോടെ ആയിരുന്നു അപകടം. ചാത്തന്നൂർ ഭാഗത്തുനിന്നും വന്ന ബിസ്മില്ല എന്ന സ്വകാര്യ ബസ്സും പരവൂർ നിന്നും ചാത്തന്നൂരിലേക്ക് പോയ കൽഹാര എന്ന ബസ്സും തമ്മിലാണ് അപകടം ഉണ്ടായത്. ചാത്തന്നൂരിൽ നിന്നും വന്ന ബസ് ഒരു ഓട്ടോയെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന കൽഹാരയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സുകളുടെ മുൻവശം പൂർണമായും തകർന്നു. ഇരു ബസ്സുകളുടെയും ഡ്രൈവർമാർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ കൽഹാര ബസ്സിലെ ഡ്രൈവർ സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇത് ബസുകളിലെയും ഡ്രൈവർമാർക്ക് ആണ് ഗുരുതരപരിക്ക്. ഇതിൽ അതീവ ഗുരുതരം സന്ദീപിന്റെ പരിക്കാണ്. ഇരു ബസ്സുകളിലും യാത്രക്കാർ കുറവായിരുന്നതിനാൽ ആണ് അപകടം രൂക്ഷമാകാതിരുന്നത്. പറവൂർ പോലീസും അഗ്നിരക്ഷാസേനേയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.# കൊല്ലം #ആക്സിഡന്റ് #bus #പെരിനാട്ന്യൂസ് #
