കൊയിലാണ്ടി: പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞു വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. അസം സ്വദേശി പ്രശാന്ത് (35), കൊയിലാണ്ടി സ്വദേശി അരുൺ (35) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന ജോലിക്കിടെ അപ്രതീക്ഷിതമായി ചുവര് തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ചുവരുകൾക്കിടയിൽ കുടുങ്ങിപ്പോയ ഇരുവരെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
