പൊന്നാനി: മലപ്പുറം വെളിയങ്കോട്ടെ ലോഡ്ജ് മുറിയിൽ പൊന്നാനി സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി ഈഴവതിരുത്തി സ്വദേശിയും മൂളക്കൽ സിദ്ദീഖിന്റെ മകനുമായ ജംഷീർ (33) ആണ് മരിച്ചത്.
വെളിയങ്കോട് അങ്ങാടിയിലുള്ള 'എം.പി.എം കോംപ്ലക്സ്' (MPM COMPLEX) ലോഡ്ജിലെ മുറിയിലാണ് ജംഷീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊന്നാനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
