ആലുവയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യവ്യാപാരി മരിച്ചു



​ആലുവ: കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മത്സ്യവ്യാപാരി മരിച്ചു. പൊയ്ക്കാട്ടുശേരി മഠത്തിപ്പറമ്പിൽ എം.കെ. വേണുഗോപാൽ (68) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

​ആലുവ മാർക്കറ്റിൽ നിന്നും വിൽപ്പനയ്ക്കായുള്ള മീൻ വാങ്ങി സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു വേണുഗോപാൽ. ഈ സമയത്ത് പുറകിൽ നിന്നും നിയന്ത്രണം വിട്ടുവന്ന കാർ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

​ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വേണുഗോപാലിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപജീവനത്തിനായി പുലർച്ചെ മാർക്കറ്റിലേക്ക് പോയ വേണുഗോപാലിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

Post a Comment

Previous Post Next Post