എസ്എസ്എൽസി ഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാർത്ഥിനി മരിച്ച നിലയിൽ



 തൃശ്ശൂർ :  കുഴൂർ കുണ്ടൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴൂർ കുണ്ടൂർ സ്വദേശി വിനീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും വിദേശത്ത് ജോലി ചെയ്യുകയാണ്.

എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കാത്തതിനെ തുടർന്ന് കുട്ടി നിരാശയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


ജീവിതത്തിലെ പ്രതിസന്ധികൾക്ക് സഹായവും പിന്തുണയും തേടുന്നത് വളരെ പ്രധാനമാണ്.

മാനസികാരോഗ്യ സഹായത്തിനായി ‘ദിശ’ ഹെൽപ്‌ലൈൻ:

📞 1056

📞 0471-2552056


Post a Comment

Previous Post Next Post