നാദാപുരത്ത് വളർത്ത് പോത്തിന്റെ ആക്രമണം: ഓട്ടോഡ്രൈവർക്ക് പരിക്ക്

 


കോഴിക്കോട്: നാദാപുരം ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്. വളയം ജാതിയേരി സ്വദേശിയായ ജാഫറിനാണ് (ഓട്ടോ ഡ്രൈവർ) പരിക്കേറ്റത്. ആക്രമണത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.


ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വളയത്തുനിന്നും നാദാപുരത്തേക്ക് ഓട്ടോയുമായി വരികയായിരുന്ന ജാഫറിന് നേരെ റോഡിലേക്ക് പാഞ്ഞടുത്ത പോത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. സമീപത്തെ വീട്ടിൽ വളർത്തുന്ന പോത്താണ് പെട്ടെന്ന് കയറുപൊട്ടിച്ച് റോഡിലേക്ക് ഇറങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.


പരിക്കേറ്റ ജാഫറിനെ ഉടൻ തന്നെ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Post a Comment

Previous Post Next Post