പരിയാരത്ത് ഗൃഹനാഥനെ വീടിന്റെ പോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

 


​പരിയാരം: വീടിന്റെ പോർച്ചിൽ തലയിടിച്ച് വീണ നിലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീസ്ഥ ചോയാരം വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന ബെന്നി വില്ലന്താനം (55) ആണ് മരിച്ചത്. വീടിന്റെ പോർച്ചിൽ വീണുകിടക്കുകയായിരുന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെ 7.15-ഓടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

​പരിയാരം മെഡിക്കൽ കോളേജ് ഓട്ടോ (ജപമാല) സ്റ്റാന്റിലെ തൊഴിലാളിയാണ് പരേതൻ.

​കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ജീവനക്കാരി ജെസി ആണ് ഭാര്യ.

​മക്കൾ: ദിൽന മരിയ (യു.കെ), സാവി (യു.എ.ഇ).

മരുമകൻ: അഭിജിത് (യു.കെ).

​സംസ്‌കാരം പിന്നീട് നടക്കും.

Post a Comment

Previous Post Next Post