ദേശീയപാത വെളിമുക്ക് പാലക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു; ഒരാൾക്ക് പരിക്ക്



മലപ്പുറം: ദേശീയപാത 66  വെളിമുക്ക് പാലക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് പുതിയപാലം സ്വദേശി ഇബ്രാഹിം മരണപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.


അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഫിറോസ് എ.പി.ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടസ്ഥലത്ത് നിന്ന് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ തുടർചികിത്സയ്ക്കായി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ഫിറോസ് നിലവിൽ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.




Post a Comment

Previous Post Next Post