കുന്നംകുളം: അക്കിക്കാവിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് (24) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. സുധീഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ കണ്ടെയ്‌നർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ, പിന്നാലെ വന്ന മറ്റൊരു യാത്രക്കാരൻ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുധീഷ്, ഗുരുതരമായി പരിക്കേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്നതായാണ് വിവരം. പിന്നീട് കുന്നംകുളം പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Accident Rescue 24×7 Team:
റോഡുകളിൽ അമിതവേഗതയും അശ്രദ്ധയും മൂലമുണ്ടാകുന്ന അപകടങ്ങൾ തുടരുകയാണ്. വാഹനാപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി പോലീസിനെയും ആംബുലൻസിനെയും അറിയിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. മരിച്ച സുധീഷിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു.
