കോഴിക്കോട്: വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു. കുഞ്ഞീരിയമ്പലത്ത് അഹമ്മദ് കോയയുടെ (ദമാം) മകൻ ഫൈസാൻ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ്സ് (നമ്പർ 16527) ആണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഫൈസാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഫൈസാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തീവ്രപരിചരണ ചികിത്സകൾ നൽകി വരികയുമായിരുന്നു. എന്നാൽ ഇന്ന് ആരോഗ്യനില വഷളാവുകയും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും
Accident Rescue 24×7 Helping & Reporting Team
(Reg No: MPM/CA/382/2025)
📞 Help Line: 9526222277
"Together We Can Save Lives"
