കോട്ടയം എരുമേലിയിൽ പാറമടക്കുളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

 


കോട്ടയം: എരുമേലിയില്‍ പാറമടക്കുളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയായ എരുമേലി കൊടിത്തോട്ടം സ്വദേശി ചീരംചേമ്പില്‍ ആഷ്‌ലിന്‍(20), പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തടത്തില്‍ ആഷീര്‍ എന്നിവരാണ് മരിച്ചത്. പാറമടക്കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇവര്‍.

ഇന്ന് വൈകിട്ട് അഞ്ചരയോടുകൂടിയായിരുന്നു സംഭവം. വിദ്യാർത്ഥികൾ കാൽ വഴുതി വീണതാകാം എന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥികള്‍ പാറമടകുളത്തില്‍ എത്തിയതെന്തിനെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇരുവരുടെയും മൃതദേഹം മൂക്കൂട്ടുതറയിലുള്ള സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post