ഇരുചക്ര വാഹനത്തിൽ ഷാൾ കുടുങ്ങി അങ്കണവാടി അധ്യാപികക്ക്ദാരുണാന്ത്യം

 


തൃശൂർ: പുതുരുത്തിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ ഷാൾ ചക്രത്തിൽ കുടുങ്ങി അങ്കണവാടി അധ്യാപിക ദാരുണമായി മരിച്ചു. പുതുരുത്തി അങ്കണവാടിയിലെ അധ്യാപികയായ ആലപ്പാടൻ വീട്ടിൽ മിനി വർഗീസാണ് (52) മരിച്ചത്.

​ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഷാൾ വാഹനത്തിന്റെ ചക്രത്തിൽ കുടുങ്ങുകയായിരുന്നു. ഇതിനെത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മിനി റോഡിലേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post