പിറവം: എറണാകുളം മുളക്കുളം പാലത്തിന് സമീപം പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഏകദേശം 35 വയസ്സോളം പ്രായമുള്ള സ്ത്രീയുടെയും രണ്ട് വയസ്സുള്ള കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പുഴയിലൂടെ ഒഴുകി വന്ന നിലയിൽ ആദ്യം ശ്രദ്ധയിൽപ്പെട്ടത് കുട്ടിയുടെ മൃതദേഹമാണ്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്താനായത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
