ആലപ്പുഴ കായംകുളം എരുവ കരിപ്പുഴത്തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.
എരുവ സ്വദേശിയായ ശരത് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
വള്ളം തുഴയുന്നതിനിടയിൽ ശരത് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടവിവരമറിഞ്ഞ് നാട്ടുകാരും കായംകുളം പോലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് ദീർഘനേരം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. നിലവിൽ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
⚠️ ഓർക്കുക; ജാഗ്രത വേണം!
മഴക്കാലമായതിനാൽ തോടുകളിലും പുഴകളിലും ഉൾപ്പെടെ ജലാശയങ്ങളിൽ വലിയ തോതിൽ ജലനിരപ്പ് ഉയരാനും ഒഴുക്ക് വർദ്ധിക്കാനും സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിൽ ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുന്നതും, വള്ളം തുഴയാൻ പോകുന്നതുമെല്ലാം കനത്ത ജാഗ്രതയോടെ വേണം.
ഒരൊറ്റ നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങളിലേക്ക് വഴിമാറാം. സുരക്ഷാ മുൻകരുതലുകൾ പാലിക്കുക, ജീവൻ വിലപ്പെട്ടതാണ്.
