പൊന്നാനിയിൽ കുളത്തിൽ വീണ് 10 വയസ്സുകാരൻ മുങ്ങിമരിച്ചു



​മലപ്പുറം  പൊന്നാനി: നൈതല്ലൂരിൽ കൂട്ടുകാരുമൊപ്പം കുളിക്കുന്നതിനിടെ പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു. ബിയ്യം സ്വദേശി തോട്ടുങ്ങാണകം ഷാജഹാന്റെ മകൻ ഷഹിൻഷാ ആണ് മരിച്ചത്.

​വെള്ളിയാഴ്ച നൈതല്ലൂരിലെ താമരപ്പാടത്തുവെച്ചായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കുട്ടി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​മാരാമുറ്റം ഖുർആൻ അക്കാദമിയിലെ വിദ്യാർത്ഥിയാണ് ഷഹിൻഷാ. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരുന്നു

Post a Comment

Previous Post Next Post