താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളിൽ ഒരാളെ കണ്ടെത്തി; മറ്റ് രണ്ടുപേർക്കായി വനത്തിൽ തിരച്ചിൽ തുടരുന്നു





താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളിൽ ഒരാളെ പോലീസ് കണ്ടെത്തി. 15 വയസുകാരനായ വിദ്യാർത്ഥിയാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അതേസമയം, ഒപ്പമുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയും പ്ലസ്ടു വിദ്യാർത്ഥിയും വനത്തിനുള്ളിൽ അകപ്പെട്ടതായാണ് സൂചന.


ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് വടുവഞ്ചാൽ ചിത്രഗിരി ഭാഗത്ത് എസ്റ്റേറ്റിനോട് ചേർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ ഈ എസ്റ്റേറ്റിനോട് ചേർന്നുള്ള കാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതർ.


കാണാതായ മറ്റ് രണ്ട് വിദ്യാർത്ഥികൾക്കായി പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും പോലീസും വനംവകുപ്പും സംയുക്തമായാണ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നത്. കുട്ടികളെ എത്രയും വേഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ സംഘം.

Post a Comment

Previous Post Next Post