മലപ്പുറം താനൂർ മൂലക്കലിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന സ്ത്രീക്ക് അപകടത്തിൽ പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് ബൈക്കിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
