ആലപ്പുഴ: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. പൂച്ചാക്കല്‍ നഗരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ വലത് ടയറാണ് പൊട്ടിയ ശേഷം ഊരിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്