ആലുവയിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു



ആലുവ: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. ആലുവ തോട്ടുംമുഖം പാതിരിക്കോട് വീട്ടിൽ ശിവദാസിന്റെ മകൻ ശരത്ചന്ദ്രബോസ് (22) ആണ് അപകടത്തിൽ മരണപ്പെട്ടത്.


ആലുവ മാർവർ കവലയിൽ വെച്ചായിരുന്നു അപകടം. ശരത്ചന്ദ്രബോസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സ്വകാര്യ സോളാർ പാനൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരണപ്പെട്ട ശരത്ചന്ദ്രബോസ്.



നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post