തൃശൂർ: തൃശൂരിൽ കൂട്ടുകാർക്കൊപ്പം
കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃശൂർ പുത്തൂർ വെട്ടുകാട് കാരുകുളത്തിൽ കുളിക്കാനിറങ്ങിയ ചന്ദനക്കുന്ന് സ്വദേശി ദിലിപിന്റെ മകൻ ശിവാനന്ദൻ(14) ആണ് മരിച്ചത്.
പുത്തൂർ ഗവൺമെന്റ് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്.
അപകടത്തിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം വീട്ടുകാരെ ഏല്പിക്കും.
