താനൂരിൽ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം



​മലപ്പുറം: താനൂർ പുത്തൻതെരുവിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതി മരിച്ചു. പുത്തൻതെരുവ് കൊമ്പന്റെ അകത്ത് റസീന (30) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2:15-ഓടെയാണ് അപകടം സംഭവിച്ചത്.

​മാതാവിനെ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് റസീനയെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസും വളണ്ടിയർമാരുടെ സഹായത്തോടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

​പരേതനായ ബാവ-ഫാത്തിമ ദമ്പതികളുടെ മകളാണ് റസീന.

Post a Comment

Previous Post Next Post