ഉദയംപേരൂർ: കൊച്ചി തൃപ്പൂണിത്തുറ ഉദയംപേരൂർ മാങ്കായി കവലയ്ക്കു സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിമുട്ടി യുവാവിന് ദാരുണാന്ത്യം. ഉദയനാപുരം കുറ്റിവേലിത്തറ സ്വദേശി എ.എം. അമൽ (26) ആണ് മരിച്ചത്.
സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അമൽ ഓടിച്ചിരുന്ന സ്കൂട്ടർ ബസിൽ തട്ടുകയും നിയന്ത്രണം തെറ്റി റോഡിലേക്ക് മറിയുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസമയത്ത് അമലിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മോഹനന്റെയും ഗിരിജയുടെയും മകനാണ് അമൽ.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ.
