അങ്കമാലിയിൽ ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു


അങ്കമാലിയിൽ ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. 

 തൃശൂർ ആറാട്ടുപുഴ ചോളക്കൽ വീട്ടിൽ രാധാകൃഷ്ണന്‍റെ മകൻ സി.ആർ.ശരതാണ് (34) മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെ ആയിരുന്നു അപകടം. 

 സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശരത് ആറാട്ടുപുഴയിലുള്ള വീട്ടിൽ നിന്ന് ബൈക്കിൽ ജോലിക്ക് പോകുമ്പോൾ എറണാകുളം അങ്കമാലി ടെൽകിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് തലതല്ലി വീണ ശരത്തിനെ ഉടനെ അങ്കമാലി ലിറ്റിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. ടെൽക്ക് കവലയിൽ രണ്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ അപകടമാണിത്. 

  അമ്മ: ശ്യാമള. ഭാര്യ: അക്ഷയ. ഏക മകൾ: കാർത്തിക. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


Post a Comment

Previous Post Next Post