ചിറയിന്‍കീഴില്‍ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

 




തിരുവനന്തപുരം: ചിറയിന്‍കീഴില്‍ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കാപ്പ കേസ് പ്രതി മിന്നല്‍ ഫൈസലിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടുനുള്ളില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

Post a Comment

Previous Post Next Post